Tuesday, August 12, 2008

വിമാനത്താവളത്തിലെ തര്‍ക്കം; ചര്‍ച്ച മുടങ്ങി

കൊണ്ടോട്ടി: കോഴിക്കോട്‌ വിമാനത്താവളത്തില്‍ വിമാനത്താവള അതോറിറ്റിയും എയര്‍ കസ്റ്റംസും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ തിങ്കളാഴ്‌ച നടക്കുമെന്ന്‌ അറിയിച്ചിരുന്ന അനുരഞ്‌ജന ചര്‍ച്ച മുടങ്ങി. കസ്റ്റംസ്‌ ജോയന്റ്‌ കമ്മീഷണര്‍ നിരഞ്‌ജന്‍ബാബു, വിമാനത്താവള ഡയറക്ടര്‍ ദീപക്‌ശാസ്‌ത്രി എന്നിവര്‍ എത്താത്തതിനെത്തുടര്‍ന്നാണിത്‌.

ഇതിനിടെ കസ്റ്റംസ്‌ വിഭാഗത്തിനെതിരെ നോട്ടീസ്‌, പ്ലക്കാര്‍ഡ്‌, ഫ്‌ളക്‌സ്‌ബോര്‍ഡ്‌ എന്നിവ ഇറക്കി വിമാനത്താവള അതോറിറ്റിയിലെ സംഘടനകള്‍ വിമാനത്താവളത്തിനകത്ത്‌ പ്രചാരണം നടത്തി. നേരത്തെയുള്ള കേസുകളുടെ പത്രവാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ചാണ്‌ കസ്റ്റംസ്‌ വിഭാഗത്തിനെതിരെ നോട്ടീസും ബോര്‍ഡുകളും ടെര്‍മിനലിനകത്ത്‌ വെച്ചത്‌. എന്നാല്‍, തിങ്കളാഴ്‌ച ഇതെല്ലാം എടുത്തുമാറ്റി.

വെള്ളിയാഴ്‌ച കസ്റ്റംസ്‌ ഹാളിലെത്തിയ ടെര്‍മിനല്‍ സൂപ്രണ്ടും ഡ്യൂട്ടി മാനേജരുമായ ഷൗക്കത്തിനെ കസ്റ്റംസ്‌ വിഭാഗം പുറത്താക്കിയതിനെച്ചൊല്ലിയാണ്‌ കസ്റ്റംസ്‌-വിമാനത്താവള അതോറിറ്റി ജീവനക്കാരുടെ പോര്‌ തുടങ്ങിയത്‌. വെള്ളിയാഴ്‌ചതന്നെ വിമാനത്താവള അതോറിറ്റി ജീവനക്കാര്‍ പ്രതിഷേധം തുടങ്ങിയിരുന്നു. വിമാനത്താവള ഡയറക്ടര്‍ ദീപക്‌ശാസ്‌ത്രി ചൊവ്വാഴ്‌ച എത്തിയശേഷമെ അനുരഞ്‌ജന ചര്‍ച്ചയുടെ കാര്യം തീരുമാനിക്കുകയുള്ളൂ.




ക്ഷീര സംഘങ്ങളും കര്‍ഷകരും പ്രതിസന്ധിയില്‍ ...
വിമാനത്താവളത്തിലെ തര്‍ക്കം; ചര്‍ച്ച മുടങ്ങി ...
എന്‍.ജി.ഒ. ഫ്രണ്ട്‌ (എം) പണിമുടക്കില്‍ പങ്കെടുക്കില്ല ...
ജലവകുപ്പിന്റെ മീറ്റര്‍ റീഡിങ്‌ കുടുംബശ്രീയെ ഏല്‍പ്പിക്കും: മന്ത്രി ...
വിസയില്ല; യു.എ.ഇ കുടുംബം വിമാനത്താവളത്തില്‍ കുടുങ്ങി ...
വിദ്യാഭ്യാസ അറിയിപ്പ്‌ എന്‍ജി. പ്രവേശനം ...
'പാത്രക്കടവ്‌ പദ്ധതി ഉപേക്ഷിക്കണം' ...
പ്രധാനാധ്യാപകന്റെ മരണം സാംസ്‌കാരിക പ്രവര്‍ത്തകര്‍ വാലില്ലാപ്പുഴയില്‍ ഒത്തുചœ...
ജലവകുപ്പിന്റെ മീറ്റര്‍ റീഡിങ്‌ കുടുംബശ്രീയെ ഏല്‍പ്പിക്കും: മന്ത്രി ...

No comments: