Monday, August 11, 2008

വാഴക്കാട്‌ പഞ്ചായത്തില്‍ തൊഴിലുറപ്പുപദ്ധതി ലക്ഷ്യംകാണുന്നു

വാഴക്കാട്‌ പഞ്ചായത്തില്‍ തൊഴിലുറപ്പുപദ്ധതി ലക്ഷ്യംകാണുന്നു

വാഴക്കാട്‌: ദേശീയ തൊഴിലുറപ്പ്‌ പദ്ധതിപ്രകാരം വാഴക്കാട്‌ പഞ്ചായത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പുരോഗതിയില്‍. 7000ത്തോളം അപേക്ഷകരാണുള്ളത്‌. 800 തൊഴില്‍ ദിനങ്ങള്‍ നല്‍കുവാന്‍ സാധിച്ചതായി പഞ്ചായത്ത്‌ ദേശീയ തൊഴിലുറപ്പുപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ടി. നാസര്‍ ബാബു പറഞ്ഞു.

ഒരു മാസത്തോളമായി തുടര്‍ച്ചയായ ദിനങ്ങളില്‍ മുപ്പതില്‍പ്പരം തൊഴിലാളികള്‍ ജോലിചെയ്‌തതിനാല്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള അഞ്ച്‌ ഏക്ര തരിശുഭൂമി കൃഷിക്ക്‌ അനുയോജ്യമാക്കി മാറ്റി.

ആക്കോട്‌ ഗോഡ്‌ഫാം ഭൂപ്രദേശം, നൂഞ്ഞിക്കര പശുവളര്‍ത്തുകേന്ദ്രം എന്നിവിടങ്ങളിലാണ്‌ പദ്ധതി വിജയംകണ്ടത്‌.

തരിശ്‌ ഭൂപ്രദേശത്ത്‌ ധാരാളം ആളുകള്‍ വാഴ, പൂള, പച്ചക്കറികള്‍ എന്നിവ കൃഷിചെയ്‌തുവരുന്നുണ്ട്‌.

ഒന്നാംഘട്ടം തരിശുഭൂപ്രദേശങ്ങള്‍ കൃഷിക്ക്‌ അനുയോജ്യമാക്കിമാറ്റുക എന്നതാണ്‌ പദ്ധതി ലക്ഷ്യമിട്ടത്‌. തുടര്‍ന്ന്‌ ഓവുചാല്‍ വൃത്തിയാക്കല്‍, റോഡ്‌ നിര്‍മാണം എന്നിവ പഞ്ചായത്തിലെ ആറോളം വാര്‍ഡുകളില്‍ ആരംഭിക്കുമെന്ന്‌ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ കെ.എം.എ റഹ്‌മാന്‍ അറിയിച്ചു.

No comments: