Wednesday, October 2, 2019

വിദ്യാർഥികൾക്ക് കൃഷിയറിവുകൾ പകർന്ന്  ശ്രദ്ധേയമായി .

മപ്രം :  റിപ്പബ്ലിക് ദിനത്തിൽ  വിദ്യാർഥികൾക്ക് കൃഷി അറിവുകൾ പകർന്ന്  ശ്രദ്ധേയമായി . മപ്രം  ഇൻറഗ്രേറ്റഡ് ഹിഫ്ളുൽ ഖുർആൻ കോളേജിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകനും കാർഷികരംഗത്ത് അനുഭവസമ്പത്തുമുള്ള സലീം കുന്നത്താണ് വിദ്യാർത്ഥികൾക്ക് അറിവുകൾ പകർന്നത്.

  വിത്തിറക്കുന്നത്  മുതൽ വളപ്രയോഗം അടക്കം കാർഷികവൃത്തിയുടെ സമസ്ത മേഖലയും  പരാമർശിച്ചു .വീട്ടിൽ പച്ചക്കറി തോട്ടം നിർമ്മിക്കുന്നതിന്റെ  പ്രാധാന്യവും രീതികളും വിദ്യാർഥികൾക്ക് സരളമായി ക്ലാസ്സെടുത്തു.

   ജൈവ കൃഷിയിലൂടെ ആരോഗ്യവും  പണവും സമ്പാദിക്കാമെന്നും  കൃഷിയിറക്കാൻ വലിയ പാടശേഖരങ്ങൾ ആവശ്യമില്ലെന്നും വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷിയിറക്കാമെന്നും സലീം കുന്നത്ത്  പറഞ്ഞു.

     ചടങ്ങിൽ ഷമീർ സഖാഫി , അനീസ് ഉസ്താദ് കുഞ്ഞിമംഗലം ,ഷഫീഖ് ഉസ്താദ് ഒളവട്ടൂർ പങ്കെടുത്തു.

Saturday, August 5, 2017

Study MBBS Abroad

If you are a student who wish to be a doctor? . you have fed up with many entrance exam and coaching . You may be smart .but you couldnt passe. If so . Are you going to abandon your dream? Wait. There is some seats are vaccant for MBBS in various university in China. Thousand of student are studying in different universities . Here, MBBS seats For 2017 will be closed on 10-08-2017 . Also ,These universities are providing scholarship every year for best student. Don't wait. Hurry up. One who has achieved 80% In plus two science can join . Please contact. 858908 1907

Saturday, September 10, 2016

കോലോത്തും കടവിലെ നന്മ വാട്സ് അപ്പ് ഗ്രൂപ്പ് സാമ്പ്രിയ നിർമ്മിച്ച് മാതൃകയായി

എടവണ്ണപ്പാറ: തിന്മകൾ ചേക്കേറുന്ന സോഷ്യൽ മീഡിയയിൽ ആത്മീയതയുടെ നറുമണം ചാർത്തി കോലോത്തും കടവിലെ നന്മ വാട്സ് അപ്പ് ഗ്രൂപ്പ് തകർന്ന് നിലം പൊത്താറായ സാമ്പ്രിയ പൊളിച്ച് സൗകര്യങ്ങളോട് കൂടിയ പുതിയ സാമ്പ്രിയ പണിത് തികച്ചും വ്യത്യസ്തമാവുകയാണ്. കോലോത്തും കടവിലെ പഴയ തലമുറക്കാർ തകർന്ന് വീഴാറായ മസ്ജിദിനെ നിസ്സാ ഹയതയോടെ  നോക്കിയിരിക്കുമ്പോയാണ് കൈവെള്ളയിലെ ആൻഡ്രോയിഡ് ഫോണുകളിൽ നന്മ മാട്സ് അപ്പ് ഗ്രൂപ്പ് ഉത്തരം കണ്ടെത്തിയത്.

കോലോത്തും കടവിലെയും പരിസരങ്ങളിലെയും ഗൾഫിൽ ജോലി ചെയ്യുന്നവരും നാട്ടുകാരുമായ അറുപതോളം പേരടങ്ങുന്ന നന്മ വാട്സ് അപ്പ് ഗ്രൂപ് അംഗങ്ങളാണ് സാമ്പ്രിയ നിർമ്മിക്കാനാവശ്യമായ ഏഴര ലക്ഷത്തോളം രൂപ സമാഹരിച്ച് പള്ളി നിർമ്മാണം നടത്തിയത്. നാട്ടുകാരും ഇതിൽ പങ്കാളികളായി.

ബുധനാഴ്ച വൈകുന്നേരം സാമ്പ്രിയ ഉദ്ഘാടനം ചെയ്യപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് കോലോത്തും കടവിലെ വിശ്വാസികൾക്ക് നമസ്കരിക്കാൻ ഒരിടമില്ലായിരുന്നു. വികസനം പേരിനുപോലുമില്ലാത്ത ആ കാലഘട്ടത്തിൽ നാട്ടുകാർ ജന്മിയായിരുന്ന കൊഴപ്പത്തൊടിക്കാരെ സമീപിക്കുകയായിരുന്നു. ചുമരുകൾ കല്ലുകൾ കൊണ്ട് നിർമ്മിക്കുന്നതിന് പകരമായി മരങ്ങൾ കൊണ്ടായിരുന്നു അന്ന് സാമ്പ്രിയ നിർമ്മിക്കപ്പെട്ടത്. കോലോത്ത് അഹമ്മദ് കുട്ടിയായിരുന്നു ഭൂമി ദാനം നൽകിയത്.പിന്നീട് 1957 നോടടുത്ത് അത് പുതുക്കി പണിതു

കാലം പുരോഗമിച്ചതോട് കൂടി കോലാത്തും കടവിൽ വലിയ മസ്ജിദ് നിർമ്മിച്ചു. അടുത്ത കാലത്തായി ഈ സാമ്പ്രിയയുടെ ചുമരുകളും ഓടുകളും തകർന്ന് നിലം പൊത്താറായിരുന്നു. ഈ നിസ്സാഹയാവസ്ഥയിലാണ്  ഹൃദയത്തിൽ ഒരിക്കലും നന്മ വറ്റിയിട്ടില്ലാത്ത നന്മ വാട്സ് അപ്പ് ഗ്രൂപ്പ് പള്ളി നിർമ്മാണത്തിനൊരുങ്ങിയത്.

ചാലിൽ മമ്മുണ്ണി ഹാജി ,ടി.കെ ഉസൈൻ തുടങ്ങിയവർ മുൻകാലങ്ങളിൽ ഈ സാമ്പ്രിയയുടെ മുന്നണിയിലുണ്ടായിരുന്നവരാണ്.
അങ്ങിനെ ,കോലോത്തും കടവിലെ നന്മ വാട്സ് അപ്പ് ഗ്രൂപ്പ് ആത്മിയ സരണിയിൽ പുതിയ അധ്യായം തുന്നി ചേർക്കുകയാണ്.

Monday, September 5, 2016

നെൽകൃഷിയുടെ നല്ല പാഠങ്ങളുമായി ചാലിയപ്പുറത്ത്കാർ ശ്രദ്ദേയമാവുന്നു.

എടവണ്ണപ്പാറ: നെൽകൃഷിയുടെ പച്ചപ്പും കൃഷിയാരവങ്ങളും അന്യമാവുന്ന വർത്തമാന കാലത്ത് നെൽ കൃഷിയിലൂടെ പുതുചരിത്രം എഴുതുകയാണ്  വാഴക്കാട് പഞ്ചായത്തിലെ ചാലിയപ്പുറത്തുകാർ . മുണ്ടക കൃഷിയറക്കി വർഷങ്ങളോളമായി നെൽകൃഷിയുടെ മഹത്വങ്ങൾ പുതു തലമുറക്ക് പകർന്ന് നൽകുകയാണിവർ

പത്ത് ഏക്കറിലധികം വരുന്ന പാടശേഖരങ്ങളിൽ നെൽ കൃഷിയിറക്കി നെൽകൃഷി അന്യമാവുന്ന ഈ കാലഘട്ടത്തിൽ കീടനാശിനികളോട് ഗുഡ് ബൈ പറഞ്ഞ് കിനാധ്വാനത്തിന്റെ നല്ല പാഠങ്ങൾ പകർന്നു നൽകുകയാണ് ഈ കർഷക കൂട്ടം .

വർഷങ്ങൾക്ക് മുമ്പ് രണ്ട് വിളകൾ നടത്തിയിരുന്ന ഈ പാട ശേഖരങ്ങളിൽ ഇന്ന്  ഒറ്റ വിളയാണ് കൃഷിയിറക്കുന്നത്. വിഷുവിനോടനുബന്ധിച്ച് വിത്ത് വിതക്കും .സെപ്തംബർ മാസങ്ങളിൽ കതിർ വരുന്നതിനായി മെഷിൻ ഉപയോഗിച്ച് വെട്ടുമെന്നും ഡിസംബർ / ജനുവരി മാസങ്ങളിലായി  നെല്ല് കൊയ്തെടുക്കുവാൻ പാകമാവുമെന്നും കർഷകർ പറഞ്ഞു.

നാട്ടിൽ നിന്ന് തൊഴിലാളികളെ ലഭിക്കാത്തതിനാൽ കൊയ്ത്തിന് അന്യ സംസ്ഥാന തൊഴിലാളികളെയാണ് ജോലികൾക്ക് വിളിക്കാറ്.
നെൽ കൃഷി നഷ്ടമാണെന്ന് പറയുന്നവരോട് ചാലിയപ്പുറത്തുകാർ പറയുന്നത് നെൽകൃഷി നഷ്ടമില്ലെന്നാണ്. ഇതു പോലെ നെല്ലിനും വൈക്കോലിനും നല്ല വില കിട്ടുമെന്നാണ് കർഷകർ പറയുന്നത്. വൈക്കോൽ ഒരു ചുരുട്ടിന് ഏഴ് രൂപയും നെല്ലിന് ഒരു കിലോക്ക് പതിനെട്ട് തപ വരെ ലഭിക്കുമെന്നാണ് നെൽ കർഷകരുടെ വിലയിരുത്തൽ.

Friday, September 2, 2016

കോഴിക്ക് മുല വന്നത് നാട്ടുകാർക്ക് കൗതുകമായി

കോഴിക്ക് മുല വന്നത് നാട്ടുകാർക്ക് കൗതുകമായി

എടവണ്ണപ്പാറ: മപ്രം തെക്കെ മൂല ഹരിജൻ കോളനിയിലെ തേപ്പുപണിക്കാരനായ ചെറിയാത്തന്റെ വീട്ടിലെ കോഴിക്ക് മുല വന്നത് കാണാൻ സന്ദർശകരെത്തുന്നു. സാമാന്യ വലിപ്പമുള്ള പിടക്കോഴിയുടെ കഴുത്തിനും മുൻകാലുകൾക്കിടയിലുമാണ് മുലകൾ കാണെപെടുന്നത്. ഇപ്പോൾ അടയിരിക്കുന്ന കോഴിയുടെ മുലകളിൽ ഒന്ന് വലിപ്പമുള്ളതാണ്.
കഴിഞ്ഞ വർഷവും അടയിരിക്കുന്ന കാലം മുലകൾ കണെപ്പെട്ടിരുന്നു. കുഞ്ഞ്ങ്ങൾ വിരിഞ്ഞതിന് ശേഷം അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് ചെറിയാത്തന്റെ ഭാര്യ പറഞ്ഞു. മുലകൾ ഉണ്ടായതിനാൽ കോഴിക്ക് നടക്കാൻ പ്രയാസമാണ്. അപൂർവ്വ കോഴിയെ കാണാൻ ആളുകളെത്തുന്നുവെന്ന് വീട്ടുകാർ പറയുന്നു.

Wednesday, August 31, 2016

മനസ്സുകൾ ആയുധ പുരയാവുന്നു: സമദാനി

മനസ്സുകൾ ആയുധ പുരയാവുന്നു: സമദാനി
കോഴിക്കോട്: ഇന്ന് മനസുകൾ ആയുധപുരകളായി തീരുകയാണെന്നും എങ്ങും സർവ്വെത്ര നടമാടുന്ന ചൂഷണങ്ങളാണ് അസമാധാനമുണ്ടാക്കുന്നതെന്നും എം പി അബ്ദു സമദ് സമദാനി പറഞ്ഞ . കെ.പി.കേശവമേനോൻ ഹാളിൽ ഗ്ലോബൽ പീസ് ട്രസ്റ്റ് സംഘടിപ്പിച്ച ശ്രേഷ്ഠ സമൂഹ നിർമ്മിതിക്ക് മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനം ഒരു പൊതു തേട്ടമാണെന്നും സമാധാനമില്ലായ്യ തകർച്ചയുടെ ലക്ഷണമാണെന്നും അദ്ദേഹം ചൂണ്ടി കാട്ടി.
നിർമ്മാണം വികാസമാണെന്നും അസമാധാനം സർവ്വ നാശ ത്തിലേക്കുള്ള വാതിൽ തുറക്കുന്നു. സമാധാനപൂർവ്വമല്ലാതെ കഴിക്കുന്ന ഭക്ഷണം അനാരോഗ്യമുണ്ടാക്കും.

ഇലയനക്കത്തിനും സമാധാനം വേണം. ചെടികൾ പരിസരത്തെ സുഗന്ധിദായിയാക്കുന്നു. ഇത് സമാധാനത്തിലേ സംഭവിക്കൂ.
പക്ഷികൾക്ക് കൂട് കെട്ടുവാൻ സമാധാനം വേണം. അസമാധാനം പക്ഷികൾക്ക് അസഹനീയമാണ്.
ഈ ലോകം ഒരു പക്ഷിക്കൂട് പോലെയായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. .

മതങ്ങളുടെ പ്രാർത്ഥനകൾ സമാധാനത്തിലാണ് അവസാനിക്കുന്നത്.
ഗ്രഹങ്ങൾ ,ഉൽക്കകൾ ,വാൽനക്ഷത്രങ്ങൾ ,ഒന്നും കൂട്ടിയിടിക്കുന്നില്ല. രാഷ്ട്രീയവും മതവും ഓരോ ഭ്രമണ പഥങ്ങളിലൂടെ സഞ്ചരിക്കട്ടെ. മതം നന്മയും കരുണയുമാണ്.
ഭുമി എല്ലാവർക്കും പാർക്കാനുള്ളതാണെന്നും പാഠശാലകളിലും പണി ശാലകളിലും ആവശ്യം വേണ്ടത് സമാധാനമാണെന്നും അദ്ദേഹം ചൂണ്ടി കാട്ടി.

അക്രമത്തെ ചെറുക്കേണ്ട നാം കുട്ടികൾക്ക് കളി തോക്കുകൾ വാങ്ങി കൊടുക്കുന്നു.സംഗീതം ഇന്ന് ചേഷ്ട്കളാണ് .ഇവ അക്രമത്തിന്റെ ധ്വനിയുണ്ടാക്കുന്നു .ഷർട്ടുകളുടെ പരസ്യങ്ങളിൽ പോലും " ടെറർ " എന്ന പദങ്ങൾ ചേക്കേറുന്നു. മീൻ കറികൾ ഇന്ന് " ഇടിവെട്ട് " മീൻ കറികളായി മാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ നാം സമാധാനത്തിന്റെ തുരുത്തുകൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് സമദാനി ആവശ്യപ്പെട്ടു.