Wednesday, August 31, 2016

മനസ്സുകൾ ആയുധ പുരയാവുന്നു: സമദാനി

മനസ്സുകൾ ആയുധ പുരയാവുന്നു: സമദാനി
കോഴിക്കോട്: ഇന്ന് മനസുകൾ ആയുധപുരകളായി തീരുകയാണെന്നും എങ്ങും സർവ്വെത്ര നടമാടുന്ന ചൂഷണങ്ങളാണ് അസമാധാനമുണ്ടാക്കുന്നതെന്നും എം പി അബ്ദു സമദ് സമദാനി പറഞ്ഞ . കെ.പി.കേശവമേനോൻ ഹാളിൽ ഗ്ലോബൽ പീസ് ട്രസ്റ്റ് സംഘടിപ്പിച്ച ശ്രേഷ്ഠ സമൂഹ നിർമ്മിതിക്ക് മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനം ഒരു പൊതു തേട്ടമാണെന്നും സമാധാനമില്ലായ്യ തകർച്ചയുടെ ലക്ഷണമാണെന്നും അദ്ദേഹം ചൂണ്ടി കാട്ടി.
നിർമ്മാണം വികാസമാണെന്നും അസമാധാനം സർവ്വ നാശ ത്തിലേക്കുള്ള വാതിൽ തുറക്കുന്നു. സമാധാനപൂർവ്വമല്ലാതെ കഴിക്കുന്ന ഭക്ഷണം അനാരോഗ്യമുണ്ടാക്കും.

ഇലയനക്കത്തിനും സമാധാനം വേണം. ചെടികൾ പരിസരത്തെ സുഗന്ധിദായിയാക്കുന്നു. ഇത് സമാധാനത്തിലേ സംഭവിക്കൂ.
പക്ഷികൾക്ക് കൂട് കെട്ടുവാൻ സമാധാനം വേണം. അസമാധാനം പക്ഷികൾക്ക് അസഹനീയമാണ്.
ഈ ലോകം ഒരു പക്ഷിക്കൂട് പോലെയായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. .

മതങ്ങളുടെ പ്രാർത്ഥനകൾ സമാധാനത്തിലാണ് അവസാനിക്കുന്നത്.
ഗ്രഹങ്ങൾ ,ഉൽക്കകൾ ,വാൽനക്ഷത്രങ്ങൾ ,ഒന്നും കൂട്ടിയിടിക്കുന്നില്ല. രാഷ്ട്രീയവും മതവും ഓരോ ഭ്രമണ പഥങ്ങളിലൂടെ സഞ്ചരിക്കട്ടെ. മതം നന്മയും കരുണയുമാണ്.
ഭുമി എല്ലാവർക്കും പാർക്കാനുള്ളതാണെന്നും പാഠശാലകളിലും പണി ശാലകളിലും ആവശ്യം വേണ്ടത് സമാധാനമാണെന്നും അദ്ദേഹം ചൂണ്ടി കാട്ടി.

അക്രമത്തെ ചെറുക്കേണ്ട നാം കുട്ടികൾക്ക് കളി തോക്കുകൾ വാങ്ങി കൊടുക്കുന്നു.സംഗീതം ഇന്ന് ചേഷ്ട്കളാണ് .ഇവ അക്രമത്തിന്റെ ധ്വനിയുണ്ടാക്കുന്നു .ഷർട്ടുകളുടെ പരസ്യങ്ങളിൽ പോലും " ടെറർ " എന്ന പദങ്ങൾ ചേക്കേറുന്നു. മീൻ കറികൾ ഇന്ന് " ഇടിവെട്ട് " മീൻ കറികളായി മാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ നാം സമാധാനത്തിന്റെ തുരുത്തുകൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് സമദാനി ആവശ്യപ്പെട്ടു.

No comments: