Monday, September 5, 2016

നെൽകൃഷിയുടെ നല്ല പാഠങ്ങളുമായി ചാലിയപ്പുറത്ത്കാർ ശ്രദ്ദേയമാവുന്നു.

എടവണ്ണപ്പാറ: നെൽകൃഷിയുടെ പച്ചപ്പും കൃഷിയാരവങ്ങളും അന്യമാവുന്ന വർത്തമാന കാലത്ത് നെൽ കൃഷിയിലൂടെ പുതുചരിത്രം എഴുതുകയാണ്  വാഴക്കാട് പഞ്ചായത്തിലെ ചാലിയപ്പുറത്തുകാർ . മുണ്ടക കൃഷിയറക്കി വർഷങ്ങളോളമായി നെൽകൃഷിയുടെ മഹത്വങ്ങൾ പുതു തലമുറക്ക് പകർന്ന് നൽകുകയാണിവർ

പത്ത് ഏക്കറിലധികം വരുന്ന പാടശേഖരങ്ങളിൽ നെൽ കൃഷിയിറക്കി നെൽകൃഷി അന്യമാവുന്ന ഈ കാലഘട്ടത്തിൽ കീടനാശിനികളോട് ഗുഡ് ബൈ പറഞ്ഞ് കിനാധ്വാനത്തിന്റെ നല്ല പാഠങ്ങൾ പകർന്നു നൽകുകയാണ് ഈ കർഷക കൂട്ടം .

വർഷങ്ങൾക്ക് മുമ്പ് രണ്ട് വിളകൾ നടത്തിയിരുന്ന ഈ പാട ശേഖരങ്ങളിൽ ഇന്ന്  ഒറ്റ വിളയാണ് കൃഷിയിറക്കുന്നത്. വിഷുവിനോടനുബന്ധിച്ച് വിത്ത് വിതക്കും .സെപ്തംബർ മാസങ്ങളിൽ കതിർ വരുന്നതിനായി മെഷിൻ ഉപയോഗിച്ച് വെട്ടുമെന്നും ഡിസംബർ / ജനുവരി മാസങ്ങളിലായി  നെല്ല് കൊയ്തെടുക്കുവാൻ പാകമാവുമെന്നും കർഷകർ പറഞ്ഞു.

നാട്ടിൽ നിന്ന് തൊഴിലാളികളെ ലഭിക്കാത്തതിനാൽ കൊയ്ത്തിന് അന്യ സംസ്ഥാന തൊഴിലാളികളെയാണ് ജോലികൾക്ക് വിളിക്കാറ്.
നെൽ കൃഷി നഷ്ടമാണെന്ന് പറയുന്നവരോട് ചാലിയപ്പുറത്തുകാർ പറയുന്നത് നെൽകൃഷി നഷ്ടമില്ലെന്നാണ്. ഇതു പോലെ നെല്ലിനും വൈക്കോലിനും നല്ല വില കിട്ടുമെന്നാണ് കർഷകർ പറയുന്നത്. വൈക്കോൽ ഒരു ചുരുട്ടിന് ഏഴ് രൂപയും നെല്ലിന് ഒരു കിലോക്ക് പതിനെട്ട് തപ വരെ ലഭിക്കുമെന്നാണ് നെൽ കർഷകരുടെ വിലയിരുത്തൽ.

No comments: