Monday, December 12, 2011

വാര്‍ത്തകളുടെ സത്യാവസ്ഥ സ്വയം വിലയിരുത്തണം -ഇ.ടി

മലപ്പുറം: വാര്‍ത്തകളുടെ സത്യാവസ്ഥ മാധ്യമങ്ങള്‍ സ്വയം വിലയിരുത്തണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മലപ്പുറം വാറങ്കോട് ഏറനാട് ‘ഇന്നി’ല്‍ മലയില്‍ മാധ്യമ അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ചില വാര്‍ത്തകള്‍ മാധ്യമങ്ങള്‍ എഴുതിപ്പെരുപ്പിക്കുന്നുണ്ട്. ഇങ്ങനെ പെരുപ്പിക്കുന്നതിലെ സത്യാവസ്ഥയാണ് സ്വയം പരിശോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഡേവിഡ് പൈനാടത്ത് (ദീപിക) ദീപക് ധര്‍മടം (അമൃത ടി.വി) സുരേഷ് ചൈത്രം (ജനയുഗം ഫോട്ടോഗ്രാഫര്‍) എന്നിവര്‍ക്കാണ് മലയില്‍ ഗ്രൂപ്പിന്‍െറ 15ാം വാര്‍ഷികത്തോടനുബന്ധിച്ച് അവാര്‍ഡ് നല്‍കിയത്.
പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ സി.എച്ച്. മുഹമ്മദ് ഗദ്ദാഫി, നടന്‍ ടോണി ആന്‍റണി, കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് റജുല പെലത്തോടി, സമീര്‍ കല്ലായി, ഹാരിസ് ആമിയന്‍, എം.കെ. മുഹ്സിന്‍ എന്നിവര്‍ സംസാരിച്ചു. സി.ആര്‍. രാജ്മോഹന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ സമ്മാനിച്ചു. എം.പി. മുഹമ്മദ് നന്ദി പറഞ്ഞു

No comments: