Sunday, September 14, 2008

ചാലിയാറില്‍ ബോട്ട്‌ യാത്രയ്‌ക്ക്‌ തുടക്കമായി

എടവണ്ണപ്പാറ: വാഴക്കാട്‌ ഗ്രാമപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചാലിയാര്‍ വിനോദ സഞ്ചാര വികസനവും പ്രകൃതിക്ഷോഭ അപകട നിവാരണവും ലക്ഷ്യമിട്ട്‌ നടപ്പിലാക്കുന്ന 'ചാലിയാര്‍ യാത്രാബോട്ട്‌' ഓടിത്തുടങ്ങി. ആദ്യയാത്ര ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. വെട്ടത്തൂര്‍ കള്ളിക്കാട്ട്‌ വാട്ടര്‍ സ്‌പോര്‍ട്‌സ്‌ സെന്ററില്‍ നടന്ന ചടങ്ങ്‌ കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ചാലിയാറിന്റെ പഴയ പ്രതാപം വിനോദസഞ്ചാരത്തിലൂടെ വീണ്ടെടുക്കാനാണീ പദ്ധതി. ജലഗതാഗതം പഠനസഹായം, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ചാലിയാര്‍ യാത്രാബോട്ട്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്‌. വാഴക്കാട്‌ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ഒ. അലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചീക്കോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബീരാന്‍ ഹാജി കീഴ്‌പറമ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷുക്കൂര്‍, കൊടിയത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീര്‍ അരീക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. ഷൗക്കത്ത്‌, വാഴക്കാട്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ്‌ ഹനീഫ, ടി.പി. അബ്ദുല്‍ അസീസ്‌, സി.എം.എ. റഹ്‌മാന്‍, ചാലിയാര്‍ സംരക്ഷണ സമിതി ഭാരവാഹികളായ എം.പി. അബ്ദുല്ല, കെ. അലി, നീലകണുന്‍ എന്നിവര്‍ പ്രസംഗിച്ചു ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ കന്നി ബോട്ട്‌യാത്രയ്‌ക്ക്‌ മണന്തലക്കടവില്‍ സ്വീകരണം നല്‍കി. സ്വീകരണ പരിപാടിക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.എം.എ റഹ്‌മാന്‍, അംഗം കെ.പി .നാസര്‍, എം.കെ.സി. മൊയ്‌തീന്‍, സി.കെ. മുഹമ്മദ്‌, കെ.എം. ഇബ്രാഹിം, മുഹമ്മദ്‌ എടത്തോന്‍, ത്വാഹിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 5.80 ലക്ഷം രൂപയ്‌ക്ക്‌ യാത്രാബോട്ടും അനുബന്ധ സാധനങ്ങളും കൊച്ചി സമുദ്ര ഷിപ്പിങ്‌ സെന്ററില്‍ നിന്നും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി വാങ്ങിയതാണെന്നും അടുത്ത മാസംമുതല്‍ നിലമ്പൂരിലേക്ക്‌ ജലഗതാഗതം ആരംഭിക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു.

2 comments:

Unknown said...

ഒരു ഫോട്ടോ കൂടി കൊടുക്കാമായിരുന്നു

Areekkodan | അരീക്കോടന്‍ said...

Areacode stop undo???